Pages

Saturday, September 27, 2014

വിട്ടു മാറാത്ത ചുമയും ശ്വാസം മുട്ടും

പാല്‍ പാലുല്‍പ്പനങ്ങള്‍ ഒഴിവാക്കുക .തൈര് വേണ്ട മോര് ആകാം . ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒരു നുള്ള് ഇന്തുപ്പ് ,കാല്‍ ടീ സ്പൂണ്‍ ശുദ്ധമായ മഞ്ഞള്‍ പൊടി ഇട്ടു തിളപ്പിച്ച്‌ അതില്‍ അര മുറി നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് ചൂടോടെ കുടിക്കുക . ചായ കുടിക്കുന്ന ആള്‍ ആണെങ്കില്‍ ചായയില്‍ പാലിന് പകരം അല്പം മഞ്ഞള്‍ പൊടി ഇടുക. കുരുമുളക് രണ്ടു സ്പൂണ്‍ , ചുക്ക് പൊടി ,അയമോദക പൊടി , ജീരക പൊടി ,മഞ്ഞള്‍ പൊടി ഇവകള്‍ ഓരോ സ്പൂണ്‍ വീതവും സമം ല്‍=കല്‍ക്കണ്ടം പൊടിച്ചതും ചേര്‍ത്തു അതില്‍ തേന്‍ ചേര്‍ത്തു കുഴച്ചു കുറേശെ നാവില്‍ ഇട്ടു അലിയിച്ചിറക്കുക . ശ്വാസം മുട്ടല്‍ വരുമ്പോള്‍ യൂക്കലിപ്ടസ് തൈലം ഒഴിച്ച് ആവി കൊള്ളുക.

No comments:

Post a Comment