Pages

Saturday, September 27, 2014

വെള്ളം കുടിക്കുന്നതിന് മുൻപ്

വെള്ളം കുടിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
നാം പലപ്പോഴും ദാഹിക്കുമ്പോൾ ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കാറാണ് പതിവ്. അല്‍പാല്‍പമായി വേണം എല്ലായ്‌പ്പോഴും വെള്ളം കുടിക്കാന്‍. ശരിക്കും ദാഹിക്കുന്നുണ്ടെങ്കില്‍, പ്രഭാത ഭക്ഷണത്തിന്‌ ശേഷം പഴങ്ങളുടെ ജ്യൂസും ഉച്ച ഭക്ഷണത്തിന്‌ ശേഷം മോരും കുടിക്കാം. ഉണരുമ്പോൾ തന്നെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചൂട്‌ ഇല്ലാതാക്കും. അല്‍പാല്‍പമായി വെള്ളം കുടിക്കുന്നത്‌ പരമാവധി ഉമിനീര്‌ വയറ്റിലേക്കെത്താന്‍ സഹായിക്കും, കൂടാതെ നിങ്ങള്‍ക്ക്‌ ഉന്മേഷവും ലാഘവത്വവും അനുഭവപ്പെടും, ഉറക്കം, ദഹനം, വേദന, ഹൃദയം എന്നിവ മെച്ചപ്പെടുത്തും. തണുത്ത വെള്ളം ഒരിക്കലും കുടിക്കരുത്‌. വെള്ളം എപ്പോഴും ശരീരോഷ്‌മാവിന്‌ അനുസരിച്ച്‌ ചൂടാക്കിയിരിക്കണം. തണുത്ത വെള്ളം കുടിക്കുന്നത്‌ വിവിധ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കും. കുറെക്കാലം ഇങ്ങനെ തുടരുന്നത്‌ അവയവങ്ങള്‍ ദുര്‍ബലമാകുന്നതിനും നശിക്കുന്നതിനും കാരണമാകുകയും ഹൃദയാഘാതം, വൃക്കയ്‌ക്ക്‌ തകരാര്‍, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യും. ആഹാരം കഴിക്കുന്നതിന്‌ മുമ്പ്‌ വെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കിൽ അരമണിക്കൂർ മുമ്പെങ്കിലും കുടിക്കുക. ഇത് അമിതാഹാരം ഒഴിവാക്കാനും സഹായിക്കും

No comments:

Post a Comment