Pages

Saturday, September 13, 2014

നെല്ലിക്ക രസായനം



നെല്ലിക്കാ,ശര്‍ക്കര ,ഏലക്ക ,കുരുമുളക് ,ഇലവര്‍ഗം ,ഉണക്ക മുന്തിരി

നെല്ലിക്ക ;1 കിലോ ,ശര്‍ക്കര 1 കിലോ , ഏലക്ക കുരുമുളക് ഇല വര്‍ഗം ഇവ 100 ഗ്രാം വീതവും നല്ല വണ്ണം പൊടിച്ച വെക്കുക .ഉണക്ക മുന്തിരി 250 ഗ്രാം കഴുകി ഉണക്കി എടുക്കുക. 

നെല്ലിക്ക നല്ല വണ്ണം കഴുകി ഉണക്കി ഒരു മണ്‍ ഭരണിയില്‍ ഒരടുക്കു ഇടുക. ശര്‍ക്കര പൊടിച്ചത് അതിനു മുകളില്‍ ഇടുക , ഇലവര്‍ഗം തുടങ്ങിയ ചൂര്‍ണം ഇടുക,അതിനു മുകളില്‍ ഉണക്ക മുന്തിരി ഇടുക . ഇങ്ങനെ അടുക്കടുക്കായി മുഴവന്‍ സാധനങ്ങള്‍ ഇട്ടു ഭരണി അടച്ചു കാറ്റു കടക്കാത്ത വിധം കെട്ടി വെക്കുക. നാല്പത്തൊന്നു ദിവസം കഴിഞ്ഞു കൈ തൊടാതെ അരിച്ചെടുക്കുക .
15 ml വീതം കൊടുക്കാം കുട്ടികള്‍ക്ക് അഞ്ചു മില്ലി മുതല്‍ കൊടുക്കാം

No comments:

Post a Comment