Pages

Monday, September 8, 2014

അമിത വണ്ണം

അമിത വണ്ണം കുറക്കാന്‍ ഒരു മരുന്ന് (ഭൈഷജ്യ രത്നാവലി )
ചുക്ക്, കുരു മുളക് ,തിപ്പലി , കൊടു വേലി വേര്, വിടംഗം, കടുക്കാ തൊലി , താന്നിക്കായ് തൊലി, മുത്തങ്ങ ഇവകള്‍ പത്തു ഗ്രാം വീതം
തയ്യാറാക്കുന്ന വിധം : 
മുകളി ല്‍ പറഞ്ഞ മരുന്നുകള്‍ നല്ല വണ്ണം പൊടിച്ചു അരിച്ചു അതിന്റെ കൂടെ ശുദ്ധി ചെയ്ത ഗുഗ്ഗുലു 90 ഗ്രാം ചേര്ത്തു മണ്‍ കലത്തില്‍ ഇട്ടു ത്രിഫല കഷായം ചെര്ത്തു്രുട്ടി 500 മില്ലി ഗുളികകള്‍ ആക്കി നിഴലില്‍ ഉണക്കി സൂക്ഷിച്ചു വെക്കുക.
മാത്ര : ഒന്നോ രണ്ടോ ഗുളിക വെള്ളം ചേര്ത്തു് രണ്ടു നേരം .
ഭേദമാകുന്ന രോഗങ്ങള്‍ : മേദോ വൃദ്ധി ,സ്ഥൂലത, ശരീര ദുര്‍ഗന്ധം , ആമ വാതം ,പഴകിയ വൃണങ്ങള്‍, കുമിളകള്‍ ,കട്ടികള്‍ .
1 കുടമ്പുളി സൂപ്പ് ചേര്ത്തു ഈ ഗുളിക രാവിലെയും വൈകിട്ടും കഴിച്ചാല്‍ അമിത ഭാരം വളരെ വേഗം കുറയും .
2, വരണാദി കഷയമോ വരാദി കഷായമോ ചേര്ത്തുി ഗുളിക കഴിക്കാം
3 മുകളില്‍ പറഞ്ഞ കഷായം ഇല്ലെങ്കില്‍ ത്രിഫല കഷായത്തില്‍ കുടിച്ചാല്‍ നല്ല ഫലം കിട്ടും
4 അമിത ഭാരം കാരണം ഉണ്ടാകുന്ന കാല്‍ വേദന, വാത നീര് ഇവകള്‍ ഭേദമാകും .
5 ആഹാര നിയന്ത്രണവും വ്യായാമവും അവശ്യം ആവശ്യം .

No comments:

Post a Comment