Pages

Tuesday, September 16, 2014

തക്കാളിയുടെ ഔഷധ ഗുണങ്ങള്‍


തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്.
30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് കുറുക്കി പാലളവാകുമ്പോള്‍ 3 ഔണ്‍സ് തക്കാളിനീരും ചേര്‍ത്ത് കഴിച്ചാല്‍ രക്തവാതം ശമിക്കും.
തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും.
ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും.
അക്കിക്കറുക പൊടിച്ച് തക്കാളിനീരില്‍ ചേര്‍ത്ത് ലേഹ്യമാക്കി പ്രായമായവര്‍ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം ശമിക്കും.
ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാല്‍ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്.
ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല.
200 ഗ്രാം തക്കാളി സ്വല്പം പശുവിന്‍ നെയ്യില്‍ വറുത്ത് വെള്ളം ചേര്‍ത്ത് നല്ലൊരു തുണിയില്‍ അരിച്ചെടുത്ത് പഞ്ചസാരയോ ശര്‍ക്കരയോ രുചിക്ക് ചേര്‍ത്ത് കഴിച്ചാല്‍ നല്ലൊരു പാനീയമാണ്.
തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് ലേപനം ചെയ്താല്‍ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാര്‍ന്നതായിത്തീരുകയും ചെയ്യും.

No comments:

Post a Comment