Pages

Sunday, July 20, 2014

ശതാവരി

ശതാവരി(Asparagus racemoses wild)
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.സഹസ്രമൂലിഎന്ന ഇതിന്റെസംസ്കൃതനാമം തന്നെആയിരംഔഷധഗുണംശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്നസൂചനനല്‍കുന്നു.അസ്പരാഗസ് റസിമോസസ്(Asparagus Racemosus Wild) എന്നശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരിലല്ലിയേസികുടുംബത്തില്‍ പെട്ടതാണ്.ഇംഗ്ലീഷില്‍ അസ്പരാഗസ്(Asparagus) എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്.ശതാവരി,നാരായണി, സഹസ്രമൂലിഎന്നൊക്കെയാണ്ഇതിന്റെസംസ്കൃതനാമം. ഇലകള്‍ചെറുമുള്ളുകളായി കാണപ്പെടുന്നഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ളകിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്തപൂവുകള്‍ നിറയെഉണ്ടാകും.സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി.രുചികരമായഅച്ചാര്‍എന്ന നിലയില്‍ഭക്ഷ്യയോഗ്യവുമാണ് ശതാവരി.നല്ലൊരുദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ്ഔഷധയോഗ്യഭാഗം,മഞ്ഞപ്പിത്തം, മുലപ്പാല്‍കുറവ്,അപസ്മാരം,അര്‍ശ്ശസ്,ഉള്ളംകാലിലെചുട്ടുനീറ്റല്‍തുടങ്ങിയരോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരുനല്ലഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം,ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്നരോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരിനല്ലൊരുഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ്ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ്ചതച്ചെടുത്ത നീര് പഞ്ചസാരയോതേനോ ചേര്‍ത്ത്കഴിക്കുക.ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞനീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത്പുരട്ടുകയും കഴിക്കുകയുംചെയ്യുക.പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെവിശേഷഔഷധമാണ്.ശരീരപുഷ്ടിക്കും മുലപ്പാല്‍വര്‍ദ്ധിക്കുന്നതിനുംനല്ലതാണ്.മുലപ്പാല്‍ ഉണ്ടാകാന്‍:ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞനീര്പാലിലോനെയ്യിലോ ചേര്‍ത്ത് കഴിക്കുക.കിഴങ്ങ്ഇടിച്ചുപിഴിഞ്ഞ നീര്തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെഅമിത രക്തസ്രാവം മാറും. പുളിച്ചുതികട്ടല്‍, വയറുവേദന:ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെവെള്ളവും ചേര്‍ത്ത്ദിവസവും രണ്ട്നേരംപതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച്പാലില്‍ ചേര്‍ത്ത് കഴിക്കുക,മൂത്രതടസ്സം,ചുടിച്ചില്‍ എന്നിവശമിക്കും. ശരീരത്തിന് കുളിര്‍മ്മനല്കാനും ഗൃഹാന്തരീക്ഷം ഭംഗികൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും.വാതരോഗത്തിനുംകൈകാല്‍ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനിതൈലത്തിന്റെയും മുഖ്യചേരുവയായശതാവരിഅലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്നഅസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനുംസന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക്കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.15 മില്ലിശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹനസംബന്ധമായ അസുഖങ്ങള്‍മാറും. ശതാവരികിഴങ്ങ്അടങ്ങിയപ്രധാന ഔഷധങ്ങള്‍സാരസ്വതാരിഷ്ടം മഹാചന്ദനാദിതൈലം, പ്രഭന്ജനംകുഴമ്പ്, അശോകഘൃതം, വിദര്യാദികഷായം.വാരങ്ങള്‍‍തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത്ചാണകപ്പൊടി ചേര്‍ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം.ഈകൃഷിക്ക്2 വര്‍ഷത്തെകാലദൈര്‍ഘ്യമുണ്ട്.ഒരു വര്‍ഷംകഴിയുമ്പോള്‍‍കിഴങ്ങ്മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ്പൊട്ടി വളരും.

No comments:

Post a Comment