Pages

Sunday, July 20, 2014

തണ്ണിമത്തൻ

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ . കേരളത്തിൽ കാസർഗോഡ് ജില്ലയിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു. മലബാര്‍ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കാലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
കുക്കര്‍ബിറ്റേസി (Cucur bitaceae) സസ്യകുലത്തില്‍ പെട്ട തണ്ണീര്‍മത്തനെ ഇംഗ്ലീഷില്‍ വാട്ടര്‍ മെലോണ്‍ (Water Melon) എന്നും സംസ്കൃതത്തില്‍ കലിങ്ഗഃ എന്നും പറയുന്നു. മലയാളത്തില്‍ വത്തക്ക എന്നും പറയുന്നു.
വത്തക്കയുടെ ഉള്ളിലുള്ള കഴമ്പാണ് ഉപയോഗിക്കുന്നത്. കുരുവും ഔഷധഗുണമുള്ളതാണ്. ദാഹശമനത്തിന് വളരെ നല്ലതാണ് വത്തക്ക.
ഇളയ വത്തക്ക കറിയുണ്ടാക്കാന്‍ ഉപയോഗിക്കാം. തണ്ണീര്‍മത്തന്‍ ശീതളമാണ്. മൂത്രത്തെ ഉല്പാദിപ്പിക്കാന്‍ കഴിവുള്ളതാണിത്.
വത്തക്ക കഴമ്പ് ചുരണ്ടിയെടുത്ത് പഞ്ചസാരയും പാലും കൂട്ടിച്ചേര്‍ത്ത് ഉഷ്ണകാലങ്ങളില്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
അറേബ്യന്‍ നാടുകളില്‍ ചൂടുകാലത്തുണ്ടാകുന്ന പ്രത്യേകതരം പനിയായ ചൂടുപനിക്ക് പ്രത്യൗഷധമായി വത്തക്കയുടെ കഴമ്പ് ചുരണ്ടിയെടുത്ത് തേനും പഞ്ചസാരയും പനിനീരും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
ടൈഫോയിഡിന് തണ്ണീര്‍മത്തന്റെ കഴമ്പ് കഴിക്കുന്നത് നല്ലതാണ്.
മൂത്രച്ചൂട്, മൂത്രപ്പഴുപ്പ്, എന്നീ രോഗങ്ങള്‍കൊണ്ടുണ്ടാകുന്ന മൂത്രം പോകുന്നതിനുള്ള വിഷമത്തില്‍ വത്തക്കയുടെ കഴമ്പില്‍ ജീരകവെള്ളം ചേര്‍ത്ത് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ദിവസം ഓരോ ഗ്ലാസ്സ് കഴിച്ചാല്‍ ആശ്വാസം കിട്ടും.
തലച്ചോറിന് തണുപ്പ് ലഭിക്കുന്നതും ശുക്ലവര്‍ധകവും ഉന്മാദത്തെ അകറ്റുന്നതും പിത്തദോഷത്തെ ശമിപ്പിക്കുന്നതുമാണ്.
വത്തക്കയുടെ 10 കുരു പാലിലരച്ച് കഴിച്ചാല്‍ രക്താതിസമ്മര്‍ദ്ദത്തിന് ഫലപ്രദമാണ്.
വത്തക്കക്കുരു ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം 2 നേരം പാലിലോ നെയ്യിലോ കഴിച്ചാല്‍ മൂത്രകൃഛ്റം, മൂത്രച്ചൂട്, അസ്ഥിസ്രാവം മുതലായ രോഗങ്ങള്‍ക്ക് ഫലം കിട്ടും.
കടപ്പാട്: കേരളാ ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍(കേരളാ വിവര സാങ്കേതിക വകുപ്പിന്റെ ഒരു സംരംഭം )

No comments:

Post a Comment