Pages

Sunday, July 20, 2014

ഉളുക്ക്

ഉറക്കിൽ തലയുടെ കിടപ്പ് ശരിയാവാതെ ഇരുന്നാൽ എഴുനേൽക്കുമ്പോൾ കഴുത്തു ഉളുക്കി പിടിക്കുക സാധാരണം ..ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സുഖം അനുഭവിക്കാത്തവർ ഉണ്ടാവാതിരിക്കില്ല ..ആ സുഖം ചിലപ്പോൾ ദിവസങ്ങളെടുക്കും ഒന്ന് മാറി കിട്ടാൻ ..ഒരു പാട്ടി വൈദ്യം നമുക്കിനി പരീക്ഷിക്കാം ..എന്റെ സുഹുർത്തു ഡാനിയേൽ ബാബു പങ്കു വെച്ച ഈ വൈദ്യം നിങ്ങള്ക്കും ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ ...
കഴുത്തിലെ ഉളുക്കിയ ഭാഗത്ത് ഇത്തിരി ആവണക്കിൻ എണ്ണ തേച്ചു പിടിപ്പിക്കുക ..അതിനു മുകളിൽ പുളിയിൽ ഒട്ടിച്ചു വെക്കുക ..രണ്ടു മണിക്കൂറിനു ശേഷം ച്ചുടുവേല്ലത്തിൽ കഴുകി കളയുക ..വേദന മാറികിട്ടും
കൂടാതെ:- ..നാരങ്ങ ഇല വെണ്ണ ചേര്ത്തു നന്നായി അരച്ചു ഉളുക്കിയ ഭാഗത്ത് തടവിയാല്‍ വേദന ,ഉളുക്ക് കുറയും
മറ്റൊന്ന് കൂടി :- തേനും നാരങ്ങ നീരും സമ അളവില്‍ നന്നായി ചേര്ത്തു ഉളുക്ക് ഉള്ള ഭാഗത്തു നല്ലവണ്ണം തടവിയാല്‍ ഉളുക്ക് കുറയും
മറ്റൊന്ന് കൂടി:- ആവണക്ക് എണ്ണയും വെളുത്തുള്ളി എണ്ണയും സമ അളവ് ചേര്ത്തു ഉളുക്കിയ ഭാഗത്ത് നല്ലവണ്ണം തടവിയാല്‍ ഉളുക്ക് കുറയും

No comments:

Post a Comment