Pages

Sunday, July 20, 2014

കായ കല്‍പം

അഗസ്ത്യര്‍ അരുളിയ ഒരു കായ കല്‍പം പറയുന്നു . ഇത് നിര്‍മ്മിക്കുന്നത്, സേവിക്കുന്നത് ഒരു സിദ്ധ വൈദ്യന്റെ മേല്‍ നോട്ടത്തില്‍ ആയിരിക്കണം അറിവിലേക്ക് വേണ്ടി മാത്രമാണ് ഇവിടെ പറയുന്നത് : കായ കല്പ മുറ അനുഷ്ടിക്കണ്ടി ഇരിക്കുന്നു ഇത് സേവിക്കുമ്പോള്‍ .
ചെങ്കടുക്ക അതിന്റെ കുരു എടുത്തു കളഞ്ഞത് രണ്ടു സേര്‍(560 ഗ്രാം ) ശുദ്ധി ചെയ്യപ്പെട്ട രസം (mercury) 280 ഗ്രാം ഇവകള്‍ എടുത്തു ഒരു മണ്‍ കലത്തില്‍ ഇട്ടു അത് മുങ്ങുന്നത് വരെ മലന്തെന്‍ ഒഴിച്ച് മണ്‍ കലത്തിന്റെ വായെ നല്ല വണ്ണം അടച്ചു ശീലമണ്‍ ചെയ്തു മണ്ണില്‍ കുഴിച്ചിടണം. ഇങ്ങനെ 144 ദിവസം കഴിഞ്ഞു എടുത്താല്‍ ഇതില്‍ ഉള്ള കടുക്കയും രസവും തേനും ചേര്‍ന്ന് മെഴുകു പാകത്തില്‍ ആയിരിക്കും . ഇതിനെ കായ കല്പ മുറയില്‍ സേവിച്ചാല്‍ ജരാനരകള്‍ മാറി ശരീരം ഉറച്ചു യൌവ്വനത്തോടെ ജീവിക്കാം . മറ്റു വിവരങ്ങള്‍ ഇവിടെ എഴുതുന്നില്ല .
കടപ്പാട് : തോഴി

1 comment:

  1. വിശദീകരണം അവശ്യമാണ്.

    ReplyDelete