അമിത വണ്ണം കുറയാന്‍ :മുള്ളങ്കി യെ കഴുകി ശുദ്ധി ആക്കി അതിനെ ചുരണ്ടി എടുത്തു അതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക .ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത കൊഴുപ്പ് പോയി വണ്ണം കുറയും
കല്യാണ മുരിങ്ങ (മന്ദാരം)യുടെ ഇല പിഴിഞ്ഞ് ചാറു 500 മില്ലി എടുത്തു അതില്‍ 600 ഗ്രാം ശര്‍ക്കര ചേര്‍ത്തു പാവ് കാച്ചി അരിച്ചെടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചു വെക്കുക .ഇതില്‍ നിന്നും നാല് സ്പൂണ്‍ അളവ് എടുത്തു വെള്ളം ചേര്‍ത്തു രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ അമിത വണ്ണം കുറയും (കല്യാണ മുരിങ്ങയുടെ പടം താഴെ കൊടുത്തിരിക്കുന്നു )
കൊന്നയുടെ തൊലി എടുത്തു കഷായം വെച്ച് അതില്‍ നിന്ന് 60മില്ലി എടുത്തു 5 മില്‍ തേന്‍ കലര്‍ത്തി കുടിച്ചാല്‍ അമിത വണ്ണം കുറയും.
കൊടമ്പുളി ഇട്ടു സൂപ്പ് ആക്കി രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ മതിയാകും .
ഒരില താമര മുഴുവനും ഉണക്കി എടുത്തു പൊടിയാക്കി കഴിച്ചാല്‍ കുട വയര്‍ കുറയും
ഒരു കിണ്ണം നിറയെ ഞാവല്‍ പഴം ആഴ്ചയില്‍ മൂന്നു ദിവസം വീതം കഴിച്ചാല്‍ അമിത വണ്ണം കുറയും
No comments:
Post a Comment