Pages

Friday, July 25, 2014

മൂത്ര കല്ലുകൾ വന്ന് ബുദ്ധി മുട്ടുന്നവർക്ക്

ഇത് ഒരില മാത്രമുള്ളതും ഒരു കായുള്ളതും ആയ ''ഒരിലതാമര'' എന്ന ഔവ്ഷധിയാണിത്‌.
മൂത്ര കല്ലുകൾ വന്ന് ബുദ്ധി മുട്ടുന്നവർക്ക് ഇതിന്റെ കായ് ഒന്ന് വീതം പത്തു നാൾ കഴിച്ചാൽ കല്ലുകൾ അല്പ്പം വേദനയോടെ മൂത്രത്തിൽ കൂടി പുറത്തുപോകും'
അല്പ്പം രെക്തവും പോകും കടുത്ത വേദനയോ രെക്ത നഷ്ട്ടമോ ഉണ്ടാകില്ല. ഹൃദയ ബ്ളോക്കുകളും മാറുന്നു.
ഈ മരുന്ന് പരീക്ഷണ വസ്തുവല്ല ഇതൊരു കിഴങ്ങാകുന്നു ഇതു നമ്മുടെ ഒരു ഭക്ഷണമാണ് ആർക്കും കഴിക്കാം 
കിഡ്നി സ്റോണ്‍ മൂലം കഷ്ട്ട പെടുന്നവരുണ്ടെങ്കിൽ ഇതു കഴിക്കട്ടെ 
''നിരവധി പേർക്ക് ഇതു കൊടുത്തു ഫലം നൂറു ശതമാനം കല്ലുകളും പോയി''
ഞാൻ നട്ടു വളർത്തുന്നു ഒന്ന് വീതം രാവിലെ വെറും വയറ്റിൽ കഴിക്കുക

മഞ്ഞള്‍ ചേര്‍ത്ത പാലിന്റെ ഔഷധ ഗുണങ്ങള്‍



മഞ്ഞള്‍ ചേര്‍ത്ത പാലിന്റെ ഔഷധ ഗുണങ്ങള്‍.....!!!!!!!!!!!!!!!!!!!!!!
പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്ന്നാല്‍ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നല്കിയും സുന്ദരന്‍ ടിന്നുകളില്‍ വിപണിയിലെത്തുന്ന ഇന്നത്തെ ഹെല്ത്ത് ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിട്ടുനില്ക്കുമന്ന ഒരു പാനീയമായി മഞ്ഞള്‍-പാല്‍ മിശ്രിതത്തെ കാണാം. നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും.
നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പോന്ന ധാരാളം ഗുണങ്ങളുള്ള മഞ്ഞള്‍ ചേര്ത്ത് പാല്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ആദ്യം മനസ്സിലാക്കാം. ഒരിഞ്ച് വലുപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക. നിത്യേന മഞ്ഞള്‍ ചേര്ത്ത പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെടുകയും ഒപ്പം വളരെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്ക്ക്ക ഡോക്ടറെ സമീപിക്കുന്ന ശീലം കുറച്ച് കീശ കാലിയാക്കാതിരിക്കുകയും ആവാം. മഞ്ഞള്‍ ചേര്ത്ത പാലിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.
1, അര്‍ബുദം ...
സ്തനം, ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വന്കുടല്‍ എന്നിവയിലുണ്ടാകുന്ന അര്ബുദത്തിന്റെ വളര്ച്ചെയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്ത്തു പാലിന് കഴിയും. ഇതിലെ ആന്റി ഇന്ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്എയെ തകര്ക്കുന്നതില്‍ നിന്ന് ഇത് അര്ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്ശ്വ്ഫലങ്ങളെ കുറക്കുകയും ചെയ്യുന്നു.
2,ഉറക്കമില്ലായ്മ...
മഞ്ഞള്പാല്‍ ഇളംചൂടില്‍ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്ത്ത പാലിന് ശേഷിയുണ്ട്.
3,ചുമയും ജലദോഷവും...
മഞ്ഞള്‍ ചേര്ത്ത പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും.
4,സന്ധിവാതം...
പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് ആര്ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്ത്ത പാല്‍ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. വേദന കുറച്ച് സന്ധികളേയും പേശികളേയും വഴക്കമുള്ളതാക്കാന്‍ സാധിക്കുന്നതാണ് ഇതിന് കാരണം.
5,വേദനസംഹാരി..
നട്ടെല്ല്, ശരീരത്തിലെ സന്ധികള്‍ എന്നിവയിലുണ്ടാകുന്ന ഒട്ടുമിക്ക വേദനകളില്‍ നിന്നും ആശ്വാസം നല്കാവന്‍ മഞ്ഞള്‍ ചേര്ത്ത പാലിന് ശേഷിയുണ്ട്. ശരീരത്തിലെ സന്ധികള്ക്ക് കൂടുതല്‍ ബലം പ്രദാനം ചെയ്യാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും....
6,ആന്റിഓക്‌സിഡന്റ്..
കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കി കോശനാശനം തടയുന്ന തന്മാത്രകളാണ് ആന്റി ഓക്‌സിഡന്റുകള്‍. അത്തരം ആന്റി ഓക്‌സിഡന്റുകളുടെ ഒരു പ്രധാനകലവറയാണ് മഞ്ഞള്‍ ചേര്ത്ത പാല്‍ മിശ്രിതം.
7,രക്തശുദ്ധീകരണത്തിന്...
ആയുര്‍ വേദപ്രകാരം രക്തശുദ്ധീകരണത്തിന് മികച്ചതാണ് മഞ്ഞള്പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച് ചംക്രമണം ഉയര്ത്താനും മഞ്ഞള്‍ ചേര്ത്ത പാലിന് ശേഷിയുണ്ട്. ലിംഫാറ്റിക് സിസ്റ്റം, രക്തക്കുഴലുകള്‍ എന്നിവയിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും രക്തത്തെ കട്ടികുറഞ്ഞതാക്കാനും ഇതിന് കഴിയും.
കരളിനെ വിഷമുക്തമാക്കാന്‍ കരളിനെ വിഷമുക്തമാക്കാന്‍ മഞ്ഞള്പാലിന് സാധിക്കുന്നു. മാത്രമല്ല, കരളിന്റെ സുഖമമായ പ്രവര്ത്തനത്തിന് മഞ്ഞള്‍ ചേര്ത്ത പാല്‍ ഒരു മികച്ച പാനീയമാണ്. ലിംഫാറ്റിക് സിസ്റ്റത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇതിന് ശേഷിയുണ്ട്.
8,കാല്സ്യം സമ്പുഷ്ടം...
കാല്സ്യുത്തിന്റെ ഉറവിടമായ മഞ്ഞള്‍ ചേര്ത്ത പാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിനായി ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞള്‍ ചേര്ത്ത പാല്‍ ദിവസവും കുടിക്കാറുള്ളത് നമ്മളില്‍ കുറച്ച് പേര്ക്കെങ്കിലും അറിയുമായിരിക്കും. മഞ്ഞള്പാല്‍ അസ്ഥി തേയ്മാനത്തിനും പരിഹാരമാണ്. അസ്ഥിക്ഷതംം പരിഹരിക്കാനും ഈ പാനീയം നിര്ദ്ദേ ശിക്കാറുണ്ട്.
9,അണുനാശിനി..
ആന്റിസെപ്റ്റിക് ശേഷിയുള്ള മഞ്ഞള്‍ ചേര്ത്ത പാല്‍ വയറ്റിലെ പുണ്ണ്, കുടല്‍ വീക്കം എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.അള്‍സര്‍ , അതിസാരം, ദഹനക്കേട് എന്നിവയ്ക്കും ഇത് പരിഹാരമാണ്.
10 ,സ്ത്രീകള്ക്കും നല്ലത്..
മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്ത്തവേദനയ്ക്ക് മഞ്ഞള്പാല്‍ ഒരുത്തമ ഔഷധമാണ്. മാത്രമല്ല, ഗര്ഭിണികളായ സ്ത്രീകള്‍ മഞ്ഞള്‍ ചേര്ത്ത പാല്‍ കുടിക്കുന്നത് പ്രസവാനന്തരം ശരീരം അതിവേഗം പൂര്‍വ സ്ഥിതിയില്‍ എത്തുന്നതിനും സുഖപ്രസവത്തിനും സഹായകമാണ്. കൂടാതെ മുലപ്പാല്‍ വര്ധിക്കാനും അണ്ഡാശയം വേഗം ചുരുങ്ങാനും ഈ പാല്‍ അത്യുത്തമമാണത്രെ.
11,സൗന്ദര്യവര്ധകം...
സൗന്ദര്യവര്ധനത്തില്‍ പാലിനും മഞ്ഞളിനുമുള്ള സ്ഥാനം പലര്ക്കും അനുഭവത്തില്‍ വന്നിട്ടുണ്ടാകും. മുഖക്കുരു മാറ്റാനും മറ്റും മുഖത്ത് മഞ്ഞളരച്ചിടുന്നത് ഒരു കാലത്ത് കൗമാരക്കാര്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രായഭേദമന്യേ പല സൗന്ദര്യപ്രശ്‌നങ്ങള്ക്കും മഞ്ഞളും പാലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞള്‍-പാല്‍ മിശ്രിതം പലരും ഉപയോഗിച്ചിട്ടുണ്ടാകില്ല. അറിയാമോ, മൃദുലവും തിളക്കമുള്ളതുമായ ചര്മ്മത്തിന് ക്ലിയോപാട്ര മഞ്ഞള്‍ ചേര്ത്ത് പാലില്‍ കുളിക്കുമായിരുന്നത്രേ. ചര്മ്മത്തിന്റെ തിളക്കത്തിന് ഈ മിശ്രിതം അവര്‍ കുടിക്കാറുമുണ്ടായിരുന്നു. ശരീരത്തിലെ ചുവപ്പ്കലകള്‍, ചെറിയ കുരുക്കള്‍ എന്നിവ മാറ്റാന്‍ മഞ്ഞള്‍ ചേര്ത്താ പാലില്‍ കുതിര്ത്ത് വെച്ച പരുത്തി 15 മിനുട്ടോളം അവിടങ്ങളില്‍ വെക്കുന്നത് നല്ലതാണ്.
12,ഭാരം കുറക്കാന്‍..
തടികുറക്കാന്‍ ശ്രമിക്കുന്നവര്‍ ഈ മഞ്ഞള്‍ ചേര്ത്ത പാല്‍ മിശ്രിതം ഒന്ന് പരീക്ഷിച്ച് നോക്കൂ. ശരീരത്തിലെ കൊഴുപ്പിനെ കുറക്കുക വഴി ഭാരം കുറക്കാന്‍ ഇത് സഹായിക്കും.
13,ചൊറിയ്ക്കും പരിഹാരം..
ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ ചേര്ത്ത പാല്‍ കുടിക്കുന്നത് എക്‌സിമ അഥവാ വരട്ടു ചൊറി (കരപ്പന്‍) ഇല്ലാതാക്കും.
( പാല്‍ =ശുദ്ധമായ പാല്‍ ,
 — with Radhakrishnan Kinathi and 3 others.

Thursday, July 24, 2014

അമിത വണ്ണം കുറയാന്‍

അമിത വണ്ണം കുറയാന്‍ :മുള്ളങ്കി യെ കഴുകി ശുദ്ധി ആക്കി അതിനെ ചുരണ്ടി എടുത്തു അതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക .ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത കൊഴുപ്പ് പോയി വണ്ണം കുറയും
കല്യാണ മുരിങ്ങ (മന്ദാരം)യുടെ ഇല പിഴിഞ്ഞ് ചാറു 500 മില്ലി എടുത്തു അതില്‍ 600 ഗ്രാം ശര്‍ക്കര ചേര്‍ത്തു പാവ് കാച്ചി അരിച്ചെടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചു വെക്കുക .ഇതില്‍ നിന്നും നാല് സ്പൂണ്‍ അളവ് എടുത്തു വെള്ളം ചേര്‍ത്തു രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ അമിത വണ്ണം കുറയും (കല്യാണ മുരിങ്ങയുടെ പടം താഴെ കൊടുത്തിരിക്കുന്നു )
കൊന്നയുടെ തൊലി എടുത്തു കഷായം വെച്ച് അതില്‍ നിന്ന് 60മില്ലി എടുത്തു 5 മില്‍ തേന്‍ കലര്‍ത്തി കുടിച്ചാല്‍ അമിത വണ്ണം കുറയും.
കൊടമ്പുളി ഇട്ടു സൂപ്പ് ആക്കി രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ മതിയാകും .
ഒരില താമര മുഴുവനും ഉണക്കി എടുത്തു പൊടിയാക്കി കഴിച്ചാല്‍ കുട വയര്‍ കുറയും
ഒരു കിണ്ണം നിറയെ ഞാവല്‍ പഴം ആഴ്ചയില്‍ മൂന്നു ദിവസം വീതം കഴിച്ചാല്‍ അമിത വണ്ണം കുറയും

Sunday, July 20, 2014

തണ്ണിമത്തൻ

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ . കേരളത്തിൽ കാസർഗോഡ് ജില്ലയിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു. മലബാര്‍ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കാലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
കുക്കര്‍ബിറ്റേസി (Cucur bitaceae) സസ്യകുലത്തില്‍ പെട്ട തണ്ണീര്‍മത്തനെ ഇംഗ്ലീഷില്‍ വാട്ടര്‍ മെലോണ്‍ (Water Melon) എന്നും സംസ്കൃതത്തില്‍ കലിങ്ഗഃ എന്നും പറയുന്നു. മലയാളത്തില്‍ വത്തക്ക എന്നും പറയുന്നു.
വത്തക്കയുടെ ഉള്ളിലുള്ള കഴമ്പാണ് ഉപയോഗിക്കുന്നത്. കുരുവും ഔഷധഗുണമുള്ളതാണ്. ദാഹശമനത്തിന് വളരെ നല്ലതാണ് വത്തക്ക.
ഇളയ വത്തക്ക കറിയുണ്ടാക്കാന്‍ ഉപയോഗിക്കാം. തണ്ണീര്‍മത്തന്‍ ശീതളമാണ്. മൂത്രത്തെ ഉല്പാദിപ്പിക്കാന്‍ കഴിവുള്ളതാണിത്.
വത്തക്ക കഴമ്പ് ചുരണ്ടിയെടുത്ത് പഞ്ചസാരയും പാലും കൂട്ടിച്ചേര്‍ത്ത് ഉഷ്ണകാലങ്ങളില്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
അറേബ്യന്‍ നാടുകളില്‍ ചൂടുകാലത്തുണ്ടാകുന്ന പ്രത്യേകതരം പനിയായ ചൂടുപനിക്ക് പ്രത്യൗഷധമായി വത്തക്കയുടെ കഴമ്പ് ചുരണ്ടിയെടുത്ത് തേനും പഞ്ചസാരയും പനിനീരും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
ടൈഫോയിഡിന് തണ്ണീര്‍മത്തന്റെ കഴമ്പ് കഴിക്കുന്നത് നല്ലതാണ്.
മൂത്രച്ചൂട്, മൂത്രപ്പഴുപ്പ്, എന്നീ രോഗങ്ങള്‍കൊണ്ടുണ്ടാകുന്ന മൂത്രം പോകുന്നതിനുള്ള വിഷമത്തില്‍ വത്തക്കയുടെ കഴമ്പില്‍ ജീരകവെള്ളം ചേര്‍ത്ത് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ദിവസം ഓരോ ഗ്ലാസ്സ് കഴിച്ചാല്‍ ആശ്വാസം കിട്ടും.
തലച്ചോറിന് തണുപ്പ് ലഭിക്കുന്നതും ശുക്ലവര്‍ധകവും ഉന്മാദത്തെ അകറ്റുന്നതും പിത്തദോഷത്തെ ശമിപ്പിക്കുന്നതുമാണ്.
വത്തക്കയുടെ 10 കുരു പാലിലരച്ച് കഴിച്ചാല്‍ രക്താതിസമ്മര്‍ദ്ദത്തിന് ഫലപ്രദമാണ്.
വത്തക്കക്കുരു ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം 2 നേരം പാലിലോ നെയ്യിലോ കഴിച്ചാല്‍ മൂത്രകൃഛ്റം, മൂത്രച്ചൂട്, അസ്ഥിസ്രാവം മുതലായ രോഗങ്ങള്‍ക്ക് ഫലം കിട്ടും.
കടപ്പാട്: കേരളാ ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍(കേരളാ വിവര സാങ്കേതിക വകുപ്പിന്റെ ഒരു സംരംഭം )

ശതാവരി

ശതാവരി(Asparagus racemoses wild)
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.സഹസ്രമൂലിഎന്ന ഇതിന്റെസംസ്കൃതനാമം തന്നെആയിരംഔഷധഗുണംശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്നസൂചനനല്‍കുന്നു.അസ്പരാഗസ് റസിമോസസ്(Asparagus Racemosus Wild) എന്നശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരിലല്ലിയേസികുടുംബത്തില്‍ പെട്ടതാണ്.ഇംഗ്ലീഷില്‍ അസ്പരാഗസ്(Asparagus) എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്.ശതാവരി,നാരായണി, സഹസ്രമൂലിഎന്നൊക്കെയാണ്ഇതിന്റെസംസ്കൃതനാമം. ഇലകള്‍ചെറുമുള്ളുകളായി കാണപ്പെടുന്നഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ളകിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്തപൂവുകള്‍ നിറയെഉണ്ടാകും.സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി.രുചികരമായഅച്ചാര്‍എന്ന നിലയില്‍ഭക്ഷ്യയോഗ്യവുമാണ് ശതാവരി.നല്ലൊരുദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ്ഔഷധയോഗ്യഭാഗം,മഞ്ഞപ്പിത്തം, മുലപ്പാല്‍കുറവ്,അപസ്മാരം,അര്‍ശ്ശസ്,ഉള്ളംകാലിലെചുട്ടുനീറ്റല്‍തുടങ്ങിയരോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരുനല്ലഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം,ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്നരോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരിനല്ലൊരുഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ്ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ്ചതച്ചെടുത്ത നീര് പഞ്ചസാരയോതേനോ ചേര്‍ത്ത്കഴിക്കുക.ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞനീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത്പുരട്ടുകയും കഴിക്കുകയുംചെയ്യുക.പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെവിശേഷഔഷധമാണ്.ശരീരപുഷ്ടിക്കും മുലപ്പാല്‍വര്‍ദ്ധിക്കുന്നതിനുംനല്ലതാണ്.മുലപ്പാല്‍ ഉണ്ടാകാന്‍:ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞനീര്പാലിലോനെയ്യിലോ ചേര്‍ത്ത് കഴിക്കുക.കിഴങ്ങ്ഇടിച്ചുപിഴിഞ്ഞ നീര്തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെഅമിത രക്തസ്രാവം മാറും. പുളിച്ചുതികട്ടല്‍, വയറുവേദന:ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെവെള്ളവും ചേര്‍ത്ത്ദിവസവും രണ്ട്നേരംപതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച്പാലില്‍ ചേര്‍ത്ത് കഴിക്കുക,മൂത്രതടസ്സം,ചുടിച്ചില്‍ എന്നിവശമിക്കും. ശരീരത്തിന് കുളിര്‍മ്മനല്കാനും ഗൃഹാന്തരീക്ഷം ഭംഗികൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും.വാതരോഗത്തിനുംകൈകാല്‍ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനിതൈലത്തിന്റെയും മുഖ്യചേരുവയായശതാവരിഅലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്നഅസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനുംസന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക്കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.15 മില്ലിശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹനസംബന്ധമായ അസുഖങ്ങള്‍മാറും. ശതാവരികിഴങ്ങ്അടങ്ങിയപ്രധാന ഔഷധങ്ങള്‍സാരസ്വതാരിഷ്ടം മഹാചന്ദനാദിതൈലം, പ്രഭന്ജനംകുഴമ്പ്, അശോകഘൃതം, വിദര്യാദികഷായം.വാരങ്ങള്‍‍തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത്ചാണകപ്പൊടി ചേര്‍ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം.ഈകൃഷിക്ക്2 വര്‍ഷത്തെകാലദൈര്‍ഘ്യമുണ്ട്.ഒരു വര്‍ഷംകഴിയുമ്പോള്‍‍കിഴങ്ങ്മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ്പൊട്ടി വളരും.

കായ കല്‍പം

അഗസ്ത്യര്‍ അരുളിയ ഒരു കായ കല്‍പം പറയുന്നു . ഇത് നിര്‍മ്മിക്കുന്നത്, സേവിക്കുന്നത് ഒരു സിദ്ധ വൈദ്യന്റെ മേല്‍ നോട്ടത്തില്‍ ആയിരിക്കണം അറിവിലേക്ക് വേണ്ടി മാത്രമാണ് ഇവിടെ പറയുന്നത് : കായ കല്പ മുറ അനുഷ്ടിക്കണ്ടി ഇരിക്കുന്നു ഇത് സേവിക്കുമ്പോള്‍ .
ചെങ്കടുക്ക അതിന്റെ കുരു എടുത്തു കളഞ്ഞത് രണ്ടു സേര്‍(560 ഗ്രാം ) ശുദ്ധി ചെയ്യപ്പെട്ട രസം (mercury) 280 ഗ്രാം ഇവകള്‍ എടുത്തു ഒരു മണ്‍ കലത്തില്‍ ഇട്ടു അത് മുങ്ങുന്നത് വരെ മലന്തെന്‍ ഒഴിച്ച് മണ്‍ കലത്തിന്റെ വായെ നല്ല വണ്ണം അടച്ചു ശീലമണ്‍ ചെയ്തു മണ്ണില്‍ കുഴിച്ചിടണം. ഇങ്ങനെ 144 ദിവസം കഴിഞ്ഞു എടുത്താല്‍ ഇതില്‍ ഉള്ള കടുക്കയും രസവും തേനും ചേര്‍ന്ന് മെഴുകു പാകത്തില്‍ ആയിരിക്കും . ഇതിനെ കായ കല്പ മുറയില്‍ സേവിച്ചാല്‍ ജരാനരകള്‍ മാറി ശരീരം ഉറച്ചു യൌവ്വനത്തോടെ ജീവിക്കാം . മറ്റു വിവരങ്ങള്‍ ഇവിടെ എഴുതുന്നില്ല .
കടപ്പാട് : തോഴി

ഉളുക്ക്

ഉറക്കിൽ തലയുടെ കിടപ്പ് ശരിയാവാതെ ഇരുന്നാൽ എഴുനേൽക്കുമ്പോൾ കഴുത്തു ഉളുക്കി പിടിക്കുക സാധാരണം ..ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സുഖം അനുഭവിക്കാത്തവർ ഉണ്ടാവാതിരിക്കില്ല ..ആ സുഖം ചിലപ്പോൾ ദിവസങ്ങളെടുക്കും ഒന്ന് മാറി കിട്ടാൻ ..ഒരു പാട്ടി വൈദ്യം നമുക്കിനി പരീക്ഷിക്കാം ..എന്റെ സുഹുർത്തു ഡാനിയേൽ ബാബു പങ്കു വെച്ച ഈ വൈദ്യം നിങ്ങള്ക്കും ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ ...
കഴുത്തിലെ ഉളുക്കിയ ഭാഗത്ത് ഇത്തിരി ആവണക്കിൻ എണ്ണ തേച്ചു പിടിപ്പിക്കുക ..അതിനു മുകളിൽ പുളിയിൽ ഒട്ടിച്ചു വെക്കുക ..രണ്ടു മണിക്കൂറിനു ശേഷം ച്ചുടുവേല്ലത്തിൽ കഴുകി കളയുക ..വേദന മാറികിട്ടും
കൂടാതെ:- ..നാരങ്ങ ഇല വെണ്ണ ചേര്ത്തു നന്നായി അരച്ചു ഉളുക്കിയ ഭാഗത്ത് തടവിയാല്‍ വേദന ,ഉളുക്ക് കുറയും
മറ്റൊന്ന് കൂടി :- തേനും നാരങ്ങ നീരും സമ അളവില്‍ നന്നായി ചേര്ത്തു ഉളുക്ക് ഉള്ള ഭാഗത്തു നല്ലവണ്ണം തടവിയാല്‍ ഉളുക്ക് കുറയും
മറ്റൊന്ന് കൂടി:- ആവണക്ക് എണ്ണയും വെളുത്തുള്ളി എണ്ണയും സമ അളവ് ചേര്ത്തു ഉളുക്കിയ ഭാഗത്ത് നല്ലവണ്ണം തടവിയാല്‍ ഉളുക്ക് കുറയും