Pages

Saturday, June 24, 2017

ചിലന്തി വിഷം (വിഷ വൈദ്യം)

ചിലന്തി വിഷം (വിഷ വൈദ്യം) 

ഇപ്പോൾ നമ്മുടെ നാട്ടിൽ മഴക്കാലമായതിനാൽ നാട്ടിൻ പുറങ്ങളിലുള്ള വീടുകളിൽ ചിലന്തിയുടെ സാന്നിധ്യം ഉണ്ടാകാൻ ഏറെ കുറെ സാധ്യതയുണ്ട്.

ചിലന്തി വിഷം നമ്മുടെ ശരിരത്തിൽ ഏൽക്കുന്നത് ചിലന്തിയുടെ മലംമൂത്ര വിസർജനത്തിലൂടേയും, നഖത്തിലൂടേയും, വായിലെ ഉമിനീര്, ശ്വാസം കൂടാതെ ഇവ ശരീരത്തിൽ ഇഴയുകയും, കടിക്കുകയും മൂലമാണ് 

ലക്ഷണങ്ങൾ

ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാവുക, ചെറിയ കുമിളകൾ ഉണ്ടാവുക, നിറം മാറ്റം ഉണ്ടാവുക, പനി ഉണ്ടാവുക, തുടങ്ങിയ ലക്ഷണങ്ങൾ ചിലന്തി വിഷത്തിനു കാണാം.എന്നാൽ രക്ത പരിശോധനയിൽ ചിലന്തി വിഷം കണ്ടെത്താൻ കുറച്ചു പ്രയാസമാണ്

( ഭക്ഷണം പാകം ചെയ്യുമ്പോൾ ചിലന്തി ചത്തു കിടക്കുന്നത് അറിയാതെ ആ ഭക്ഷണം കഴിച്ചാലും വിഷം എൽക്കും)

ഇതിനുള്ള നമ്മുടെ നാടൻ പ്രതിവിധികൾ 

കൃഷ്ണതുളസി, മഞ്ഞൾ ഇവ അരച്ച് പുരട്ടുക.( ഇവയുടെ നീര് കഴിക്കുക)

നിലഅമരി ഇല, മഞ്ഞൾ എന്നിവ എടുത്ത് സമം അരച്ച് പുരട്ടാം. 

ആനച്ചുവടി, മഞ്ഞൾ അരച്ച് പുരട്ടാം.

കരളകവും, മഞ്ഞൾ അരച്ച് പുരട്ടുകയും കഴിക്കുന്നതും നല്ലതാണ്.

No comments:

Post a Comment