Pages

Monday, June 26, 2017

ആണിരോഗം

ആണിരോഗം.

മനുഷ്യരുടെ കാല്‍വെള്ളയിലുണ്ടാകുന്ന ഒരു രോഗമാണ് ആണിരോഗം.

വെരുക്കപെഡിസ് വൈറസാണ് രോഗഹേതു. ഈ വൈറസുകള്‍ ചര്‍മത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നില്‍ക്കുമ്പോഴും ആണി ചര്‍മത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാല്‍ വേദന അനുഭവപ്പെടുന്നു.

കേരളത്തില്‍ ഏതാണ്ട് പത്തു ശതമാനത്തോളം യുവാക്കള്‍ക്ക് ആണിരോഗമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ കുളിമുറികളുമാണ് പ്രധാനഹേതുക്കള്‍. കാല്‍വെള്ളയിലുണ്ടാകുന്ന ചെറിയ പോറലുകളിലൂടെയും മുറിവുകളിലൂടെയും വൈറസുകള്‍ പ്രവേശിക്കുന്നു.

സ്പിരിറ്റില്‍ പഞ്ഞി മുക്കി ദിവസവും നാലു തവണ ആണിയുള്ള ഭാഗത്ത് പുരട്ടുക. ഏതാനും ദിവസം ഇതാവര്‍ത്തിച്ചാല്‍ രോഗം ഭേദമാകും
കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക
കശുവണ്ടിത്തോടിലെ കറ കടുകെണ്ണയില്‍ ചാലിച്ച് ആണിയുള്ളിടത്ത് ലേപനം ചെയ്യുക

ഒറ്റമൂലിയിലൂടെ ആണിയെ തുരത്താം എരുക്കിന്റെ പാല്, ദിവസേന രണ്ടുേനരം ഒരാഴ്ച തുടര്ച്ചയായി പുരട്ടുക .

ഈ പേജിലെ അറിവുകള്‍ മറ്റുള്ളവര്‍ക്ക്കൂടി പകര്‍ന്നു നല്‍കു ..,ഷെയർ ചെയ്യുക എല്ലാവര്‍ക്കും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ

Saturday, June 24, 2017

ചിലന്തി വിഷം (വിഷ വൈദ്യം)

ചിലന്തി വിഷം (വിഷ വൈദ്യം) 

ഇപ്പോൾ നമ്മുടെ നാട്ടിൽ മഴക്കാലമായതിനാൽ നാട്ടിൻ പുറങ്ങളിലുള്ള വീടുകളിൽ ചിലന്തിയുടെ സാന്നിധ്യം ഉണ്ടാകാൻ ഏറെ കുറെ സാധ്യതയുണ്ട്.

ചിലന്തി വിഷം നമ്മുടെ ശരിരത്തിൽ ഏൽക്കുന്നത് ചിലന്തിയുടെ മലംമൂത്ര വിസർജനത്തിലൂടേയും, നഖത്തിലൂടേയും, വായിലെ ഉമിനീര്, ശ്വാസം കൂടാതെ ഇവ ശരീരത്തിൽ ഇഴയുകയും, കടിക്കുകയും മൂലമാണ് 

ലക്ഷണങ്ങൾ

ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാവുക, ചെറിയ കുമിളകൾ ഉണ്ടാവുക, നിറം മാറ്റം ഉണ്ടാവുക, പനി ഉണ്ടാവുക, തുടങ്ങിയ ലക്ഷണങ്ങൾ ചിലന്തി വിഷത്തിനു കാണാം.എന്നാൽ രക്ത പരിശോധനയിൽ ചിലന്തി വിഷം കണ്ടെത്താൻ കുറച്ചു പ്രയാസമാണ്

( ഭക്ഷണം പാകം ചെയ്യുമ്പോൾ ചിലന്തി ചത്തു കിടക്കുന്നത് അറിയാതെ ആ ഭക്ഷണം കഴിച്ചാലും വിഷം എൽക്കും)

ഇതിനുള്ള നമ്മുടെ നാടൻ പ്രതിവിധികൾ 

കൃഷ്ണതുളസി, മഞ്ഞൾ ഇവ അരച്ച് പുരട്ടുക.( ഇവയുടെ നീര് കഴിക്കുക)

നിലഅമരി ഇല, മഞ്ഞൾ എന്നിവ എടുത്ത് സമം അരച്ച് പുരട്ടാം. 

ആനച്ചുവടി, മഞ്ഞൾ അരച്ച് പുരട്ടാം.

കരളകവും, മഞ്ഞൾ അരച്ച് പുരട്ടുകയും കഴിക്കുന്നതും നല്ലതാണ്.

Thursday, June 22, 2017

ചുമയും ജലദോഷവും

ചുമയും ജലദോഷവും അകറ്റാന്‍ വീട്ടുമരുന്നുകള്‍
..............................................................................
ജലദോഷവും ചുമയും കുട്ടികളെ ഏറെ ബുദ്ധിമുട്ടുക്കുകയാണ്. കുട്ടിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഈ വിട്ടുമരുന്നുകള്‍ പരീക്ഷിക്കൂ.
ആവി:
കുട്ടിയ്ക്ക് ജലദോഷമുണ്ടെങ്കില്‍ ആവി പിടിപ്പിക്കുക. ഒരു വലിയ പാത്രത്തില്‍ ചൂടുവെള്ളമെടുത്ത് പത്തുമിനിറ്റോളം അതിന്റെ ആവി കുട്ടിയെ പിടിപ്പിക്കുക.
തേന്‍:
നിങ്ങളുടെ കൈ തേനില്‍ മുക്കി കുട്ടിയെക്കൊണ്ട് നക്കിക്കുക. ദിവസം മൂന്നു നാലു തവണ ഇങ്ങനെ ചെയ്യാം.
ജീരകം:
ജീരകവും തുളസിയുമിട്ട് വെള്ളം തിളപ്പിക്കുക. ഇത് കുടിയ്ക്കുന്നത് ചുമ കുറയ്ക്കാന്‍ സഹായിക്കും.
മസാജ്:
രണ്ടുവയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗമാണിത്. കടുകെണ്ണയും വെളുത്തുള്ളിയുംയോജിപ്പിച്ച് നിങ്ങളുടെ കുട്ടിയുടെ നെഞ്ചിലും പുറത്തും കഴുത്തിന്റെ ഭാഗത്തും തടവുക.
ധാരാളം വെള്ളം കൊടുക്കുക:
ജലദോഷവും ചുമയുമൊക്കെയുണ്ടെങ്കിലും കുട്ടിക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം.
ഉപ്പുവെള്ളം കവിളുക:
ഒരു ഗ്ലാസില്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പിടുക. ഇത് കവിളുന്നത് തൊണ്ടവേദനയ്ക്കു നല്ലതാണ്.
മഞ്ഞളും പാലും:
ഒരു ഗ്ലാസ് ചൂടുപാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എല്ലാദിവസവും രാത്രി ഇതു കുട്ടിക്കു കുടിക്കാന്‍ നല്‍കുക. ഇത് തൊണ്ടവേദന അകറ്റുകയും മൂക്കിലൊപ്പ് ഇല്ലാതാക്കുകയും ചെയ്യും.

കാല്‍പാദങ്ങള്‍ വിണ്ടുകീറുന്നതിന്‌

കാല്‍പാദങ്ങള്‍ വിണ്ടുകീറുന്നതിന്‌

ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. തണുക്കുമ്പോള്‍ അതില്‍ ഒരു പിടി ചുവന്നുള്ളി...

ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. തണുക്കുമ്പോള്‍ അതില്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.

ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയുംചതച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ ഒരു സ്പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടുക. പാദത്തിലെ വിണ്ടുകീറല്‍ മുഴുവനായും മാറിക്കിട്ടും.

തുല്യ അളവില്‍ നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടും.

ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ലെമണ്‍ ഷാമ്പുവോ, നാരങ്ങനീരോ ചേര്‍ത്തിളക്കി അതില്‍ കാല്‍പാദങ്ങള്‍ മുക്കിവെക്കുക. പൂര്‍ണ ഫല
പ്രാപ്തി ലഭിക്കാന്‍ ഈ പ്രക്രിയ ആഴ്ചയില്‍ മൂന്നു നാലു പ്രാവശ്യം ആവര്‍ത്തിക്കേണ്ടതാണ്.

കസ്തൂരിമഞ്ഞളും ചെറുപയര്‍പൊടിയും തൈരും ചേര്‍ത്ത് കുഴമ്പാക്കി കാല്‍പാദങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയു