സൗന്ദര്യ സംരക്ഷണത്തിന് കാരറ്റ് ഏറെ നല്ലതാണ്. ഇത് വിറ്റാമിൻ എയുടെ കലവറയാണ്. മുഖക്കുരു, സൂര്യപ്രകാശം തട്ടിയതു മൂലമുണ്ടാകുന്ന കറുത്തപാടുകൾ തുടങ്ങിയവ ഇല്ലാതാക്കാൻ കാരറ്റ് ജ്യൂസ് പതിവാക്കുന്നത് പ്രയോജനം ചെയ്യും. ജ്യൂസിനോട് താത്പര്യമില്ലാത്തവർക്ക് സാലഡായും ഉപയോഗിക്കാം. വേവിച്ചു കഴിക്കുന്നതിനേക്കാൾ നല്ലത് പച്ചയ്ക്ക് കഴിക്കുന്നതാണ്.
ആപ്പിളും സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ബെസ്റ്റ് ആണ്. ത്വക്കിന് കേടുപാടുകളുണ്ടാവുന്നത് തടയാൻ ഇത് വളരെയേറെ പ്രയോജനം ചെയ്യും. ഒപ്പം ആരോഗ്യവും മിനുസമുള്ള ത്വക്ക് ലഭിക്കുകയും ചെയ്യും.
ആപ്പിളിനൊപ്പം നിൽക്കുന്നതാണ് ഓറഞ്ചും. ത്വക്കിന് നല്ല തിളക്കം കിട്ടാൻ ബെസ്റ്റാണത്രെ. ത്വക്കിനുണ്ടാകുന്ന ഒരു വിധപ്പെട്ട പ്രശ്നങ്ങളൊക്കെ ആപ്പിൾജ്യൂസ് പതിവാക്കുന്നതോടെ പമ്പകടക്കും.
പപ്പായ ജ്യൂസും ത്വക്കിന്റെ സംരക്ഷണത്തിന് ഏറെ പ്രയോജനപ്പെടുന്നു. പപ്പൈയിൻ എന്ന എൻസൈമിന്റെ കലവറയാണ് പപ്പായ. ഇതിന്റെ ജ്യൂസ് പതിവായി കഴിച്ചാൽ തൊലിപുറത്തെ മിക്ക പ്രശ്നങ്ങളും ഇല്ലാതാകുംഎന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കറ്റാർ വാഴയും സൗന്ദര്യസംരക്ഷണത്തിന് നന്നാണ്. മിനറൽസുകളുടെയും വിറ്റാമിനുകളുടെയും കലവറയാണിത്. തൊലിയുടെ ഇലാസ്തികത നിലനിറുത്താൻ കറ്റാർ വാഴയ്ക്ക് വളരെയധികം കഴിവുണ്ടത്രെ. അതിനാൽ ഇതിന്റെ പതിവായുള്ള ഉപയോഗം തൊലിപ്പുറത്ത് ചുളിവുകളും മടക്കുകളും ഉണ്ടാവുന്നത് തടയും. അതിനാൽ പ്രായം തോന്നുകയേയില്ല.
തൊലിപ്പുറത്തെ ചുളിവുകൾ ഇല്ലാതാക്കാൻ തക്കാളി ജ്യൂസും ബെസ്റ്റാണ്. ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു എന്നതുതന്നെയാണ് കാരണം.
മുന്തിരി ജ്യൂസ് കുടിക്കുന്നത് ക്ഷീണം അകറ്റാനും ശരീരത്തില്‍ രക്തം ഉണ്ടാകാനും വളരെയധികം സഹായകമാണ്..
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിപണിയിൽ കിട്ടുന്ന ജ്യൂസുകൾ വാങ്ങി ഉപയോഗിച്ചാൽ ഒരു പ്രയോജനവും കിട്ടില്ല. അതിനാൽ ഇവയെല്ലാം വീട്ടിൽ സ്വയം തയ്യാറാക്കുന്നതാണ് നന്ന്. അതുപോലെ ജ്യൂസുകൾ തയ്യാറാക്കാൻ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുമ്പോൾ കേടുപാടുകൾ ഇല്ലാത്തതും വിഷമയമല്ലാത്തതുമാണെന്ന് ഉറപ്പിക്കണം. അല്ലെങ്കിൽ വെളുക്കാൻതേച്ചത് പാണ്ടായ അവസ്ഥയിലാവും.
( courtesy:keralakaumudi
No comments:
Post a Comment