Pages

Friday, October 31, 2014

ഹൃദയാഘാതമുണ്ടാകുമ്പോൾ

പ്രിയപ്പെട്ടവരേ,
ദയവ് ചെയ്ത് ഇത് വായിക്കൂ
1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.
2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്
3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.
4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല
5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല
6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ
7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം
ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്
8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും
9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.
10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെയിൽ കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ,ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.
11.ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക
12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.
from Dr.Siva
(Senior Cardiologist)

Thursday, October 23, 2014

ജ്യൂസ്

സൗന്ദര്യ സംരക്ഷണത്തിന് കാരറ്റ് ഏറെ നല്ലതാണ്. ഇത് വിറ്റാമിൻ എയുടെ കലവറയാണ്. മുഖക്കുരു, സൂര്യപ്രകാശം തട്ടിയതു മൂലമുണ്ടാകുന്ന കറുത്തപാടുകൾ തുടങ്ങിയവ ഇല്ലാതാക്കാൻ കാരറ്റ് ജ്യൂസ് പതിവാക്കുന്നത് പ്രയോജനം ചെയ്യും. ജ്യൂസിനോട് താത്പര്യമില്ലാത്തവർക്ക് സാലഡായും ഉപയോഗിക്കാം. വേവിച്ചു കഴിക്കുന്നതിനേക്കാൾ നല്ലത് പച്ചയ്ക്ക് കഴിക്കുന്നതാണ്.
ആപ്പിളും സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ബെസ്റ്റ് ആണ്. ത്വക്കിന് കേടുപാടുകളുണ്ടാവുന്നത് തടയാൻ ഇത് വളരെയേറെ പ്രയോജനം ചെയ്യും. ഒപ്പം ആരോഗ്യവും മിനുസമുള്ള ത്വക്ക് ലഭിക്കുകയും ചെയ്യും.
ആപ്പിളിനൊപ്പം നിൽക്കുന്നതാണ് ഓറഞ്ചും. ത്വക്കിന് നല്ല തിളക്കം കിട്ടാൻ ബെസ്റ്റാണത്രെ. ത്വക്കിനുണ്ടാകുന്ന ഒരു വിധപ്പെട്ട പ്രശ്നങ്ങളൊക്കെ ആപ്പിൾജ്യൂസ് പതിവാക്കുന്നതോടെ പമ്പകടക്കും.
പപ്പായ ജ്യൂസും ത്വക്കിന്റെ സംരക്ഷണത്തിന് ഏറെ പ്രയോജനപ്പെടുന്നു. പപ്പൈയിൻ എന്ന എൻസൈമിന്റെ കലവറയാണ് പപ്പായ. ഇതിന്റെ ജ്യൂസ് പതിവായി കഴിച്ചാൽ തൊലിപുറത്തെ മിക്ക പ്രശ്നങ്ങളും ഇല്ലാതാകുംഎന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കറ്റാർ വാഴയും സൗന്ദര്യസംരക്ഷണത്തിന് നന്നാണ്. മിനറൽസുകളുടെയും വിറ്റാമിനുകളുടെയും കലവറയാണിത്. തൊലിയുടെ ഇലാസ്തികത നിലനിറുത്താൻ കറ്റാർ വാഴയ്ക്ക് വളരെയധികം കഴിവുണ്ടത്രെ. അതിനാൽ ഇതിന്റെ പതിവായുള്ള ഉപയോഗം തൊലിപ്പുറത്ത് ചുളിവുകളും മടക്കുകളും ഉണ്ടാവുന്നത് തടയും. അതിനാൽ പ്രായം തോന്നുകയേയില്ല.
തൊലിപ്പുറത്തെ ചുളിവുകൾ ഇല്ലാതാക്കാൻ തക്കാളി ജ്യൂസും ബെസ്റ്റാണ്. ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു എന്നതുതന്നെയാണ് കാരണം.
മുന്തിരി ജ്യൂസ് കുടിക്കുന്നത് ക്ഷീണം അകറ്റാനും ശരീരത്തില്‍ രക്തം ഉണ്ടാകാനും വളരെയധികം സഹായകമാണ്..
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിപണിയിൽ കിട്ടുന്ന ജ്യൂസുകൾ വാങ്ങി ഉപയോഗിച്ചാൽ ഒരു പ്രയോജനവും കിട്ടില്ല. അതിനാൽ ഇവയെല്ലാം വീട്ടിൽ സ്വയം തയ്യാറാക്കുന്നതാണ് നന്ന്. അതുപോലെ ജ്യൂസുകൾ തയ്യാറാക്കാൻ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുമ്പോൾ കേടുപാടുകൾ ഇല്ലാത്തതും വിഷമയമല്ലാത്തതുമാണെന്ന് ഉറപ്പിക്കണം. അല്ലെങ്കിൽ വെളുക്കാൻതേച്ചത് പാണ്ടായ അവസ്ഥയിലാവും.
( courtesy:keralakaumudi 

Thursday, October 16, 2014

ചെങ്കണ്ണ് രോഗം

ചെങ്കണ്ണ് രോഗം : ചില മുന്‍കരുതലുകള്‍...!!!
കണ്ണിനുള്ളിലെ നേത്ര പടലത്തെ ബാധിക്കുന്ന നീരിറക്കവും വേദനയുമാണ് ചെങ്കണ്ണ് എന്ന രോഗം. വേനല്ക്കാലത്താണ് ഈ രോഗം കൂടുതലായും പടര്ന്നു പിടിയ്ക്കുന്നത്. വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാന കാരണം.
കണ്ണ് ചുവന്നിരിക്കുക, രാവിലെ എഴുന്നേല്ക്കുമ്പോള് കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്, കണ്ണില് പൊടി വീണതുപോലെ തോന്നുക
എന്നിവയൊക്കെയാണ് ചെങ്കണ്ണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്.
വൈറസ് ബാധമൂലവും ബാക്ടീരിയയുടെ പ്രവര്ത്തനത്താലും ഈ
രോഗാവസ്ഥ ആരംഭിക്കാം.
രോഗ ലക്ഷണങ്ങള്‍
~~~~~~~~~~~~~~
ചെങ്കണ്ണ് ബാധിച്ച രോഗികളില് ചിലപ്പോല് നേരിയ പനിയോ, തൊണ്ടവേദനയോ ഉണ്ടാകാം. കണ്ണില് നിന്നുള്ള വെള്ളമെടുപ്പ്, ചുവപ്പ്,
കണ്ണില് പൊടിവീണതുപോലുള്ള തോന്നല്, പോളകളുടെ തടിപ്പ്
എന്നിവയാണ് പ്രധാന ലക്ഷണങ്ങള്.
പ്രതിരോധ മാര്ഗങ്ങള്‍
~~~~~~~~~~~~~~~~~~~~~
രോഗിയോട് സഹവസിക്കേണ്ട സാഹചര്യങ്ങളില് ഇടയ്ക്കിടെ കെ സോപ്പുപയോഗിച് കഴുകുക. കണ്ണുകളെ സ്പര്ശിക്കുന്നത് കഴിയുന്നതും
ഒഴിവാക്കുക. രോഗിയുടെ ടൗവ്വല്, ബാത്ത് ടവ്വല് തുടങ്ങിയവ മറ്റുള്ളവര്
ഉപയോഗിക്കരുത്.
കടപ്പാട്; Anas Bin Aboobakkar

Wednesday, October 1, 2014

ശരീരം മെലിയാനുള്ള ചില വഴികള്‍


മെലിഞ്ഞ ശരീരം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണവുമാണ്. മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ അത് ആകാരഭംഗിയെ മാത്രമല്ല നിത്യ ജീവിതത്തെ തന്നെ ബാധിക്കാം. പലരും തടി കുറയ്ക്കാൻ ജിമ്മിലും മറ്റും പോയി ക്ഷീണിച്ചവരായിരിക്കാം.എങ്കിൽ തടി കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ചിലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.
1. ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂണ്‍ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.
2. വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.
3. ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുക. മൂന്ന് മാസം ഇത് തുടരുക.
4. ചൂടാറിയ വെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.
5.മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും.
6.തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അലപസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.
7.രാത്രി എട്ടു മണിയക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിയ്ക്കുക. കഴിവതും ഇതിനു ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.
8.നിങ്ങള്‍ തടി കുറഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രം ധരിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.
9.നല്ല ഉറക്കം പ്രധാനം. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്.
10.മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും .ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്.
(നിര്‍ഭയം )

സവാള

സവാളയുടെ ഔഷധ ഗുണങ്ങള്‍...!!!!!!!!!!!!!
ഭക്ഷണ പദാർഥങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സവാള . സള്ഫഗറിന്റെങയും, ക്യുവെര്സെരറ്റിന്റെ്യും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്റി് ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്വീതര്യമാക്കുന്നു. നൂറ്റാണ്ടുകളായി സവാളയെ ഔഷധാവശ്യങ്ങള്ക്കായി മുനഷ്യന്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാല്സ്യം , സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്ത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രസ്തമാണ്.
സവാളയുടെ ഏറ്റവും പ്രധാന ആരോഗ്യപരമായ ഗുണങ്ങള്‍…
* സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും രക്‌താതി സമ്മര്ദം തടയുകയും ചെയ്യുന്നു. രക്‌തക്കുഴലുകള്ക്കുിള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌.
* ആന്ജൈയന എന്ന നെഞ്ചു വേദനയ്‌ക്ക് ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.
* ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്ജിഡമൂലമുള്ള ബ്രോങ്കൈറ്റിസ്‌, ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്കാിന്‍ സവായ്‌ളക്ക്‌ കഴിയും.
* സവാളയുടെ നീരും, തേനും ഒരേ അളവില്‍ കലര്ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്.
* പ്രാണികളോ, തേളോ കുത്തിയാല്‍ സവാളയുടെ നീരോ, സവാള അരച്ചതോ പുരട്ടിയാല്‍ മതി. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ സവാളയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
*സവാള നീരും തേനും അല്ലെങ്കില്‍ സവാള നീരും ഒലിവെണ്ണയും ചേര്ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.
* ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.
* വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്കും , ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്ക്കും ഉള്ളി നല്ലൊരു മരുന്നാണ്.
* സവാള ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു...
* സവാളയും തുല്യ അളവില്‍ ചക്കരയും ചേര്‍ത്ത് കഴിക്കുന്നത്‌ തടി വെയ്ക്കാന്‍ സഹായകമാണ്..
* സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌
മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്ക്ക് ‌ ആശ്വാസം നല്കും